lion

ഹോങ്കെ: ആഫ്രിക്കയിലെ ഹൊങ്കെ ദേശീയ ഉദ്യാനത്തിൽ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളം കുടിക്കാനെത്തിയ ഒരു ആനകുട്ടിയുടെ പിറകെ ചെന്ന് സിംഹം അതിനെ കീഴ്പ്പെടുത്തുന്ന രംഗമാണിത്. അവിടെയെത്തിയ ടൂറിസ്റ്റുകളാണ് ദൃശ്യങ്ങൾ പകർത്തിയത്. സാധാരണയായി ആനകളെ സിംഹം വേട്ടയാടാറില്ല. എന്നാൽ ഇത്തവണ ആനക്കുട്ടി ഒറ്റപ്പെട്ടതാണ് ആ ആക്രമിച്ചതിന് പിന്നിലെന്ന് ഹൊങ്കെ ദേശീയ ഉദ്യാനത്തിലെ അധികൃതർ പറയുന്നു.

ആനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട ആനക്കുട്ടിയുടെ പിന്നാലെയത്തി സിംഹം എത്തി. സിംഹത്തിന് പിന്നാലെ ആറ് പെൺസിംഹങ്ങളും എത്തി. ആദ്യം ആൺസിംഹത്തിനെതിരെ ആനക്കുട്ടി പ്രതികരിച്ചു. ഇതോടെ സിംഹം ആക്രമിക്കാതെ മാറി. എന്നാൽ തുടർന്ന് ആക്രമണം വരില്ല എന്ന ധാരണയിൽ നിന്ന ആനകുട്ടിയെ ആൺസിംഹവും പെൺസിംഹങ്ങളും ഇരയാക്കുകയായിരുന്നു. ആനകൂട്ടം അടുത്തേക്ക് വരുന്നുണ്ടോ എന്ന് സിംഹം ശ്രദ്ധിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.