ചെന്നൈ: രാജ്യത്ത് ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം കുതിച്ചുയരുകയാണെന്നും വി.ഐ.ടി ചെന്നൈ പോലുള്ള മികവേറിയ ഇൻസ്‌റ്റിറ്റ്യൂട്ടുകളുടെ സാന്നിദ്ധ്യമാണ് ഇതിന് സഹായകമെന്നും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു. 2001ൽ 331 ഗവേഷണ പ്രബന്ധങ്ങളാണ് രാജ്യത്ത് സമർപ്പിക്കപ്പെട്ടത്. 2016ൽ ഇത് 3,301 ആയി ഉയർന്നുവെന്നും മന്ത്രി പറഞ്ഞു.
വി.ഐ.ടി ചെന്നൈയിൽ വാർഷിക കോൺവൊക്കേഷനിൽ 64 പി.എച്ച്.ഡി സ്‌കോളർമാർ, 179 റാങ്ക് ഹോൾഡർമാർ എന്നിവരുൾപ്പെടെ 1,703 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിക്കുകയായിരുന്നു മന്ത്രി. 31 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച, 2500 പേർക്ക് ഇരിക്കാവുന്ന മഹാത്മഗാന്ധി ഓഡിറ്രോറിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.