tis-hazari

ന്യൂഡൽഹി:തിസ് ഹസാരി കോടതി വളപ്പിൽ പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് അഭിഭാഷകർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു.. അഭിഭാഷകർ ഇന്നുമുതൽ ജോലിയിൽ പ്രവേശിക്കുമെന്ന് ബാർ അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.... ഡൽഹിയിലെ ആറ് ജില്ലാ കോടതികളിലെ അഭിഭാഷകർ, സംഘർഷം നടന്ന നവംബർ 2 മുതൽ സമരത്തിലായിരുന്നു..

സംഘർഷത്തിൽ 2200ഓളം പൊലീസുകാർക്കും നിരവധി അഭിഭാഷകർക്കും പരിക്കേറ്റിരുന്നു..

സംഭവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ നടപടിയെടുക്കരുതെന്ന് ഡൽഹി ഹൈക്കോടതി ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിരുന്നു.. ഈ കേസ് പരിഗണിക്കുന്നത് ഡിസംബർ 23ലേക്ക് മാറ്റിയിരുന്നു..