കൊച്ചി: കേരളത്തിൽ നിന്നുള്ള 32 ടീമുകൾ മാറ്റുരയ്ക്കുന്ന ലുലു ഫുട്‌ബാൾ ചലഞ്ചിന്റെ സീസൺ മൂന്നിന് തുടക്കമായി. കേരള ബ്ളാസ്‌റ്റേഴ്‌സ് ടീമംഗങ്ങായ ജൈറോ റോഡ്രിഗ്‌സ്, ടി.പി. രഹനേഷ്, മെസി ബൗളി എന്നിവർ ചേർന്നാണ് കിക്കോഫ് നിർവഹിച്ചത്. മൂന്നുനാൾ നീളുന്ന ഫോർ എ സൈഡ് മത്സരങ്ങളാണുള്ളത്.
കേരള ബ്ളാസ്‌റ്റേഴ്‌സാണ് ചലഞ്ചിന്റെ ഔദ്യോഗിക സ്‌പോർട്ടിംഗ് പാർട്‌ണർ. ഈമാസം 17വരെ രാവിലെ ഒമ്പത് മുതൽ രാത്രി പത്തുവരെയാണ് മത്സരങ്ങൾ. 50,000 രൂപയുടെ കാഷ് പ്രൈസും 50,000 രൂപയുടെ സമ്മാനങ്ങളും ജേതാക്കൾക്ക് ലഭിക്കും. റണ്ണറപ്പിന് 25,000 രൂപയുടെ കാഷ് പ്രൈസും 25,000 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. നവംബർ 17നാണ് ഫൈനൽ.