കണ്ണൂർ: സെന്റ് ജോർജ് സ്‌കൂളിന്റെ അഭാവത്തിൽ അവരുടെ ചിരവൈരികളായ മാർ ബേസിലും പാലക്കാട്ടെ കല്ലടിയുമാണ് കിരീടം നേടാൻ ഏറ്രവും സാധ്യത കല്പിക്കുന്ന സ്കൂളുകൾ. 43 കുട്ടികളുമായാണ് ഷിബി ടീച്ചറിന്റെ നേതൃത്വത്തിൽ മാർബേസിൽ ഇത്തവണ എത്തിയിരിക്കുന്നത്. അവകാശവാദങ്ങൾ നിരത്തുന്നില്ലെങ്കിലും അന്താരാഷ്ട്ര തലത്തിൽ മെഡൽ നേടിയ കണ്ണൂരുകാരൻ കൂടിയായ അഭിഷേകിന്റെ നേതൃത്വത്തിൽ തന്റെ കുട്ടികൾ യൂണിവേഴ്സിറ്റി സ്റ്രേഡിയത്തിൽ മിന്നൽപ്പിണരാകുമെന്നാണ് ടീച്ചറുടെ പ്രതീക്ഷ.18 പെൺകുട്ടികളും 25 ആൺകുട്ടികളുമാണ് സംഘത്തിലുള്ളത്.
റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ എതിരാളികളില്ലാതെ മുന്നേറിയ കോതമംഗലം ഉപജില്ല കിരീടം നിലനിറുത്തിയത് ഷിബിടീച്ചർ പരിശീലനം നൽകുന്ന മാർബേസിലിന്റെ കരുത്തിലായിരുന്നു. 39 സ്വർണവും 49 വെള്ളിയും 25 വെങ്കലവുമുൾപ്പെടെ 378 പോയിന്റ് നേടിയാണ് കോതമംഗലം കിരീടം ചൂടിയത്. അതിൽ 32 സ്വർണവും 36 വെള്ളിയും 17 വെങ്കലവുമുൾപ്പെടെ 277 പോയിന്റു നേടിയ മാർ ബേസിൽ എച്ച്.എസ്.എസിന്റെ കുതിപ്പിലാണ് കോതമംഗലം നേട്ടം കൊയ്തത്.
സെന്റ് ജോർജ് സ്കൂളിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ 38 പേരടങ്ങിയ ടീമാണ് കല്ലടിയുടേത്. ജാഫറും അതുൽ രാജും ഉൾപ്പെടെ 21 ആൺകുട്ടികളും സി.ചാന്ദിനി ഉൾപ്പെടെ 17 പെൺകുട്ടികളുമാണ് കല്ലടിയുടെ ടീമിലുള്ളത്. പാലക്കാട് ജില്ലാ സ്കൂൾ കായിക മേളയിൽ വൻ ആധിപത്യം പുലർത്തിയാണ് കല്ലടി സംസ്ഥാന മീറ്രിനെത്തുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ കല്ലടി ഇത്തവണ ചാമ്പ്യൻപട്ടത്തിൽ കുറഞ്ഞൊന്നും സ്വപ്നം കാണുന്നില്ല. സ്കൂളിലെ സിന്തറ്രിക് ട്രാക്കിന്റെ ഉൾപ്പെടെ പണികൾ നടക്കുന്നതിനാൽ മനോജ് മാഷിന്റെ പറളി അത്ര പവറോടെയല്ല കണ്ണൂരിൽ എത്തിയിരിക്കുന്നത്. 18 പേരടങ്ങുന്ന സംഘം ഫീൽഡ് ഇനങ്ങളിലും ദീർഘ ദൂരത്തിലുമാണ് പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത്.
കഴിഞ്ഞ തവണ 12 പേരുമായെത്തി 4-ാം സ്ഥാനത്തെത്തിയ കണ്ണന്റെ നാട്ടിക ഇത്തവണ ആൻസി സോജനിലും അതുല്യയിലുമാണ് പ്രതീക്ഷ വയ്ക്കുന്നത്.
കോട്ടയം ജില്ലാ സ്കൂൾ അത്ലറ്റിക് മീറ്രിൽ ഈരാറ്രുപേട്ടയെ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കെ.പി.തോമസ് മാഷും പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കൻഡറി സ്കൂളും വലിയ പ്രതീക്ഷയിലാണ്. വേൾഡ് മലയാളി കൗൺസിലിന്റെ സഹായത്തോടെ കെ.പി.തോമസ് മാഷ് നൽകുന്ന പരിശീലനമാണ് എസ്.എം.വിയുടെ കരുത്ത്.
പാലായുടെയും ചങ്ങനാശേരിയുടെയും കാഞ്ഞിരപ്പള്ളിയുടെയും കുത്തക തകർത്ത് Read more: https://www.deshabhimani.com/news/kerala/news-kottayamkerala-12-11-2019/833938
ത്രോ കളിൽ മാതിരപ്പള്ളി സ്കൂൾ, അപർണ റോയിയെന്ന സൂപ്പർതാരം സ്കൂൾ കായിക മേളയിൽ കളമൊഴിഞ്ഞെങ്കിലും മലബാർ സ്പോർട്സ് അക്കാഡമി, ഒപ്പം ഉഷസ്കൂൾ, മേഴ്സിക്കുട്ടൻ അക്കാഡമി തുടങ്ങിയവയും നേട്ടമുണ്ടാക്കാനുറച്ചാണ് കണ്ണൂരിലിറങ്ങുന്നത്.