hindu-mahasabha

ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെ വിചാരണ വേളയിൽ പറഞ്ഞത് പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമായ ഇന്നാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മദ്ധ്യപ്രദേശിലെ കരിക്കുലത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയത്. 1949 നവംബർ 15നാണ് ഗോഡ്സെയെ അംബാല ജയിലിൽ തൂക്കിലേറ്റിയത്.

ഇക്കാര്യം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ നിവേദനം ജില്ലാ ഭരണകൂടത്തിന് ഹിന്ദുമഹാസഭ നൽകി. ഗോഡ്‌സെയുടേയും ഒപ്പം തൂക്കിലേറ്റിയ നാരായണൻ ആപ്‌തെയുടെയും അനുസ്മരണം നടത്തിയതിന് ശേഷമാണ് നിവേദനം നൽകിയത്. എന്നാൽ അനുസ്മരണത്തിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്ത് വന്നു. അക്രമത്തെയാണ് ആ അനുസ്മരണം മഹത്വവൽക്കരിക്കുന്നത്. ഇത് എതിർക്കപ്പെടേണ്ടതാണ്. അവർ ഗോഡ്‌സേയെ പോലെ തന്നെ ഭരണഘടനയെ വിശ്വസിക്കാത്തവരാണ്. ഇന്ത്യയ്‌ക്കൊരു സുപ്രീം കോടതിയുണ്ടായിട്ടും ഗോഡ്‌സെ ദയാ ഹർജി നല്‍കിയത് ബ്രിട്ടീഷ് രാഞ്ജിക്കാണെന്നും കോൺഗ്രസ് നേതാവ് ഭൂപേന്ദ്രഗുപ്ത വ്യക്തമാക്കി.