school-athletics

കണ്ണൂർ : അങ്കച്ചരിതങ്ങൾ പലതെഴുതിയ കണ്ണൂരിന്റെ മണ്ണിൽ കേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് ട്രാക്കുണരുന്നു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൂരിലേക്ക് വീണ്ടുമൊരു സ്കൂൾ അത്‌ലറ്റിക് മീറ്റ് എത്തുമ്പോൾ അരങ്ങായി മാറുന്നത് മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ സിന്തറ്റിക് ട്രാക്കാണ്.

ഇന്ന് രാവിലെ 9 മണിക്ക് സ്‌റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയരക്ടർ കെ ജീവൻബാബു പതാക ഉയർത്തും. ഉച്ചതിരിഞ്ഞ് മൂന്നിന് ഒളിമ്പ്യൻ ടിന്റുലൂക്ക ദീപം തെളിയിക്കും കുട്ടികളുടെ മാർച്ച്പാസ്റ്റും ഉണ്ടാകും. തുടർന്ന് യോഗ, എയ്‌റോബിക്‌സ്, പൂരക്കളി, കളരി അഭ്യാസം എന്നിവ അവതരിപ്പിക്കും. കായികോത്സവത്തിന്റെ ഉദ്ഘാടനം 3.30ന് സ്‌പോർട്‌സ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാവും. തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ഒളിമ്പ്യന്മാരായ പി ടി ഉഷ, എം ഡി വത്സമ്മ, ജസ്‌ന മാത്യു, രാജ്യാന്തര താരം വി കെ വിസ്മയ എന്നിവരെ ആദരിക്കും. മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ഇന്നലെ ഉച്ചയോടെ ആരംഭിച്ചു. മാങ്ങാട്ട്പറമ്പ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് രജിസ്‌ട്രേഷൻ. 19ന് വൈകീട്ട് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

സമ്മാനങ്ങൾ തകർപ്പൻ

കായികമേളയിൽ ആകർഷകമായ സമ്മാനങ്ങളും സ്വർണ്ണവും നൽകുമെന്ന് സംഘാടക സമിതി ചെയർമാൻ ടി..വി.. രാജേഷ് എം. എൽ എ. വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാല് ഗ്രാം സ്വർണ്ണമാണ് വ്യക്തിഗത ചാമ്പ്യന്മാർക്ക് നൽകുക.

മത്സരവിജയികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 1500, 1250, 1000 രൂപ വീതം നൽകും. സംസ്ഥാന റെക്കാർഡ് മറികടക്കുന്നവർക്ക് 4000 രൂപയുമാണ് ക്യാഷ് അവാർഡ്

സമരത്തിന് കായികാദ്ധ്യാപകർ

ചട്ടപ്പടി സമരം ചെയ്യുന്ന കായികാദ്ധ്യാപകർ സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന്റെ വേദിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്താനുള്ള തീരുമാനത്തിലാണ്. മേളയുടെ നടത്തിപ്പിൽ നിന്ന് കായികാദ്ധ്യാപകർ വിട്ടുനിൽക്കുകയാണ്. അതിനാൽത്തന്നെ സ്പോർട്സ് കൗൺസിലിന്റെയും അത്‌ലറ്റിക് അസോസിയേഷന്റെയും ഒഫിഷ്യൽസുകളെ വച്ചാണ് വിദ്യാഭ്യാസ വകുപ്പ് മീറ്റ് നടത്തുന്നത്. ഭരണപക്ഷ അദ്ധ്യാപക സംഘടനകളാണ് നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഏതുവിധേനയും മീറ്റ് നടത്തിത്തീർത്ത് കായികാദ്ധ്യാപക സമരം നിഷ്ക്രിയമാക്കുയാണ് ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ ലക്ഷ്യം.കായികാദ്ധ്യാപകർ വിട്ടുനിന്ന ഉപജില്ലാ, ജില്ലാ കായികമേളകളുടെ നടത്തിപ്പ് പലേടത്തും പ്രഹസനമായി മാറിയിരുന്നു.

​സു​ര​ക്ഷ​ കർശനം

പാ​ലാ​യി​ലെ​ ​അ​പ​ക​ട​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മീറ്റിന് ​പ്ര​ത്യേ​ക​ ​സു​ര​ക്ഷ​യാണ് ​ഒ​രു​ക്കിയിരിക്കുന്നത്. അ​ന്താ​രാ​ഷ്ട്ര​ ​അ​ത്‌​ല​റ്റി​ക് ​ഫെ​ഡ​റേ​ഷ​ന്റെ​ ​മാ​ന​ദ​ണ്ഡ​ ​പ്ര​കാ​ര​മു​ള്ള​ ​രീ​തി​യി​ലാ​ണ് ​ഹാ​മ​ർ​ ​കേ​ജ് ​ഉ​യ​ർ​ത്തി​യ​ത്.​ 100​ ​മീ​റ്റ​ർ​ ​സ്റ്റാ​ർ​ട്ടി​ങ് ​പോ​യി​ന്റി​ന​ടു​ത്താ​ണ് ​ഹാ​മ​ർ​ ​കേ​ജ്.​ ​ഇ​തി​ന് ​സ​മീ​പ​മാ​ണ് ​ജാ​വ​ലി​ൻ​ ​ത്രോ​ ​ഗ്രൗ​ണ്ടും.​ ​ഹാ​മ​ർ​ ​ത്രോ​ ​ന​ട​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ജാ​വ​ലി​ൻ​ത്രോ​ ​മ​ത്സ​ര​മു​ണ്ടാ​വി​ല്ല.​ 100​ ​മീ​റ്റ​ർ​ ​ഫി​നി​ഷിം​ഗ് ​ലൈ​നി​ന് ​സ​മീ​പ​ത്താ​ണ് ​ഡി​സ്‌​ക്ക​സ്,​ ​ഷോ​ട്ട്പു​ട്ട് ​ഗ്രൗ​ണ്ടു​ക​ൾ.