asaduddin-owaisi

ഹൈദരാബാദ്: ഭരണഘടനയ്ക്ക് വിരുദ്ധമായ എന്തിനെയും എതിർക്കുമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസാദുദിൻ ഒവൈസി. തന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് ഉന്നതമായതെന്നും അത് സുപ്രീം കോടതി വിധി ബഹുമാനത്തോടെ വിയോജിക്കാനുള്ള അവകാശം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഔട്ട്‌ലുക്ക് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒവൈസി ഇക്കര്യം വ്യക്തമാക്കിയത്.

ഞങ്ങളുടെ പോരാട്ടം ഒരു കഷ്ണം ഭൂമിക്ക് വേണ്ടിയല്ല. എന്റെ നിയമാവകാശങ്ങൾ യഥാർത്ഥ്യത്തിലുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നതിനാണ്. സുപ്രീം കോടതി പറഞ്ഞിരിക്കുന്നു മസ്ജിദ് തകർക്കുന്നതിന് വേണ്ടി ഒരു ക്ഷേത്രവും തകർക്കപ്പെട്ടിട്ടില്ലെന്ന്. എന്റെ മസ്ജിദ് തിരികെ വേണം.- ഒവൈസി പറഞ്ഞു. അയോദ്ധ്യ കേസിൽ വിധി വന്നതിനെ തുടർന്ന് ബി.ജെ.പിക്കെതിരെ ഒവൈസി രംഗത്തെത്തിയിരുന്നു. ബാബറി മസ്ജിദ് 'നിയമവിരുദ്ധമായി'യുള്ള നിർമിതി ആയിരുന്നുവെങ്കിൽ അത് തകർത്ത കേസിൽ എന്തുകൊണ്ടാണ് ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി ഇപ്പോഴും വിചാരണ നേരിടുന്നതെന്ന് ഒവൈസി ചോദിച്ചിരുന്നു.

സുപ്രീം കോടതി 'സുപ്രീം' തന്നെയാണെന്നും എന്നാൽ കോടതിക്ക് തെറ്റുപറ്റില്ല എന്ന് അതുകൊണ്ട് അർത്ഥമില്ലെന്നും ഒവൈസി പറഞ്ഞു. നബിദിനത്തിൽ ഒരു പൊതുസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത് .വിധിയെ വിമർശിക്കാൻ ജനാധിപത്യപരമായി തനിക്ക് അവകാശമുണ്ടെന്നും പള്ളി നിർമിക്കാനായി അഞ്ചേക്കർ ഭൂമി അനുവദിച്ചതിലൂടെ മുസ്ലീങ്ങൾ അപമാനിക്കപ്പെട്ടിരിക്കുകയാണെന്നുമാണ് ഒവൈസി പറഞ്ഞത്. എല്ലാ മതേതര പാർട്ടികളും മുസ്ലീങ്ങളെ വഞ്ചിച്ചുവെന്നും രാജ്യത്തെ മുസ്ലിങ്ങൾക്ക് ആരുടേയും ദയവ് ആവശ്യമില്ലെന്നും തങ്ങളെ യാചകരെ പോലെ പരിഗണിക്കരുതെന്നും ഒവൈസി അറിയിച്ചു.

I want my masjid back. https://t.co/S3gOvF7q95

— Asaduddin Owaisi (@asadowaisi) November 15, 2019