ആസ്റ്റംർഡാമിൽ നിന്നുള്ള ഒൻപതു വയസുകാരനായ ബാലനാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ഒൻപതു വയസിൽ ബിരുദം പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി ലോറനാണ് റൊക്കോർഡ് തിരുത്തിയിരിക്കുന്നത്. ഇലക്ട്രിക്കൽ എഞ്ചിനീയറിങിലാണ് ലോറൻ സിമോൺസ് ബിരുദം സ്വന്തമാക്കിയത്. അടുത്ത മാസം തന്നെ പി.എച്ച്.ഡിക്ക് ചേരാനാണ് ഈ കുട്ടിപ്രതിഭയുടെ തീരുമാനം.
അവന്റെ കഴിവ് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. 145 ആണ് ലോറന്റെ ഐക്യു. അറിവ് സമാഹരിക്കുന്ന കാര്യത്തിൽ മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണെങ്കിലും കൂട്ടുകാർക്കൊപ്പം കളിക്കാനും നെറ്റ്ഫ്ലിക്സ് സീരീസുകൾ കാണാനും ലോറൻ സമയം കണ്ടെത്താറുണ്ട്. പതിനൊന്നായിരത്തിലധികം പേരാണ് ലോറനെ ഇന്‍സ്റ്റഗ്രാമിൽ പിന്തുടരുന്നത്. പത്താം വയസിൽ ബിരുദം നേടിയ മിഷേൽ കിയർനിയെ പിന്തള്ളിയാണ് ലോറൻ ഈ റെക്കോർഡ് നേടിയത്.