തിരുവനന്തപുരം: ഇനി പെട്രോളും ഡീസലും വാഹനങ്ങളിൽ നിറയ്ക്കാൻ കാർഡ് റീ ചാർജ് ചെയ്താൽ മതി. രാജ്യത്താദ്യമായി തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഈ പദ്ധതി അവതരിപ്പിക്കും. റീ ചാർജ് ചെയ്യുന്നതിനെക്കാൾ കൂടുതൽ തുകയ്ക്ക് ഇന്ധനം നിറയ്ക്കാൻ കഴിയുമെന്നാണ് പെട്രോകാർഡ് എന്നറിയപ്പെടുന്ന റീ-ചാർജ് കാർഡിന്റെ പ്രത്യേകത. ഐ.സി.സി.ഐ ബാങ്കാണ് ഈ സേവനം അവതരിപ്പിക്കുന്നത്.
l കാർഡ് സ്വന്തമാക്കാൻ ചെയ്യേണ്ടത്- www.oxel.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യം. കാർഡിന്റെ വില അടച്ചു കഴിഞ്ഞാൽ കൊറിയറിൽ അത് എത്തും. അടുത്ത ദിവസം മുതൽ ഉപയോഗിച്ചു തുടങ്ങാം.
l കാർഡ് ഉപയോഗം- സാധാരണ എ.ടി.എം കാർഡ് പോലെ തന്നെയാണ് പെട്രോകാർഡും. പെട്രോൾ പമ്പുകളിലെ സ്വയ്പിംഗ് മെഷീൻ മുഖേനയാണ് പമ്പുടമയ്ക്ക് പണം ലഭ്യമാകുക.
lഅവതരിപ്പിക്കുന്ന ആദ്യ ഓഫർ- 2700 രൂപയ്ക്ക് ചാർജ് ചെയ്താൽ 3000 രൂപയ്ക്ക് ഇന്ധനം നിറയ്ക്കാൻ കഴിയും. പക്ഷേ കണ്ടിഷനുണ്ട്- ഒരു ദിവസം പരമാവധി 500 രൂപയ്ക്കു മാത്രമേ ഇന്ധനം നിറയ്ക്കാൻ കഴിയൂ.
കാർഡ് വേറെ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റില്ല
പെട്രോകാർഡ് രൂപത്തിലും പ്രവൃത്തിയിലും ഡെബിറ്റ് കാർഡു പോലെയാണെങ്കിലും പെട്രോൾ പമ്പുകളിലെ സ്വെയ്പിംഗ് മെഷീനിൽ മാത്രമേ പ്രവർത്തിക്കൂ. മറ്റ് മെഷീനുകളിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധത്തിലാണ് സോഫ്ട്വെയർ സംവിധാനം. ഒരു ദിവസത്തെ ക്വാട്ട കഴിഞ്ഞു പ്രവർത്തിക്കാനും കഴില്ല.
വരുന്ന പ്ളാനുകൾ
l 4500 രൂപയ്ക്ക് ചാർജ് ചെയ്താൽ 5000 രൂപയ്ക്ക് ഇന്ധനം, ഒരു ദിവസം 1000 രൂപയ്ക്ക് ഇന്ധനം നിറയ്ക്കാം
l 9000 രൂപയ്ക്ക് ചാർജ് ചെയ്താൽ 10000 രൂപയ്ക്ക് ഇന്ധനം, ഒരു ദിവസം 2500 രൂപയ്ക്ക്
ഇന്ധനം നിറയ്ക്കാം
രാജ്യത്തെവിടെയുള്ള പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കാൻ പെട്രോകാർഡിലൂടെ കഴിയും. -വിഷ്ണു, എം.ഡി, പെട്രോകാർഡ്