മഞ്ഞൾ ചേർത്ത് കാച്ചിയ മോര് പലരുടെയും ഇഷ്ടവിഭവമാണ്. എന്നാൽ രോഗശമനത്തിനും പ്രതിരോധത്തിനും മഞ്ഞനിറമുള്ള മറ്റൊരുതരം മോര് പരിചയപ്പെടാം. നന്നായി പുളിച്ച മോരിലേക്ക് കാൽ ടീസ്പൂൺ ശുദ്ധമായ മഞ്ഞൾപ്പൊടി ചേർത്ത് ദിവസവും രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം കഴിക്കാം.
മാരകരോഗങ്ങൾ പോലും ചെറുക്കാൻ കഴിവുള്ള മഞ്ഞൾ പ്രകൃതിദത്ത ആരോഗ്യപാനീയമായ മോരുമായി ചേരുമ്പോൾ നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കും. ദഹനസംബന്ധമായ രോഗങ്ങൾ, കൊളസ്ട്രോൾ, ശരീരത്തിലെ അമിതകൊഴുപ്പ്, അസിഡിറ്രി, അണുബാധകൾ എന്നിവയെ പ്രതിരോധിക്കുന്ന മഞ്ഞൾമോര് ഹൃദയാരോഗ്യം സംരക്ഷിക്കും. നിത്യവും മഞ്ഞൾ മോര് കുടിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാം.
മോരിൽ കാൽസ്യവും പ്രോട്ടീനും ധാരാളമുണ്ട് . കാൽസ്യം പല്ലിനും എല്ലിനും ആരോഗ്യം നൽകും. അമിതവണ്ണത്തിന് പുറമേ അടിവയറിലുണ്ടാകുന്ന കൊഴുപ്പ് ഇല്ലാതാക്കാനും അത്ഭുതകരമായ കഴിവുണ്ടിതിന്. ഇതിലുള്ള ബയോ ആക്ടീവ് പ്രോട്ടീൻ രക്തത്തിലെ ചീത്തകൊളസ്ട്രോൾ താഴ്ത്തും. ചർമ്മം മൃദുവാകാനും തിളക്കവും നേടാനും മികച്ച പാനീയമാണ് മഞ്ഞൾമോര്.