മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. പദ്ധതികൾ സമർപ്പിക്കും. ലക്ഷ്യപ്രാപ്തി നേടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അവസരോചിതമായി പ്രവർത്തിക്കും. അർപ്പണ മനോഭാവമുണ്ടാകും. കാര്യനിർവഹണശക്തി വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. സ്വയം പര്യാപ്തത ആർജ്ജിക്കും. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ക്രമാനുഗതമായ വളർച്ച. കാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്യും. പുതിയ സംരംഭങ്ങൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആഗ്രഹങ്ങൾ സഫലമാകും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. കാഴ്ചപ്പാടുകളിൽ നന്മയുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സംയുക്ത സംരംഭങ്ങൾ, അപ്രതീക്ഷിത സാഹചര്യങ്ങൾ, വിമർശനങ്ങളെ നേരിടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സൗമ്യ സമീപനം ഉണ്ടാകും. പ്രവർത്തന പുരോഗതി, സാമ്പത്തിക നേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മാതൃകാപരമായ സമീപനം, കീർത്തി വർദ്ധിക്കും. സജ്ജന സമ്പർക്കം ഗുണം ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മനസമാധാനമുണ്ടാകും. ഹ്രസ്വകാല പദ്ധതിയിൽ ചേരും. സഹോദര സുഹൃദ് സഹായം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വാഹന ഉപയോഗത്തിൽ സൂക്ഷിക്കണം. പുത്രപൗത്രാദി സമാഗമം. രോഗശമനമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആഗ്രഹസാഫല്യമുണ്ടാകും. ഗഹനമായ കാര്യങ്ങൾ ചർച്ച ചെയ്യും. ആത്മനിർവൃതിയുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. ദൂരെയാത്ര വേണ്ടിവരും. പുതിയ ഭരണ സംവിധാനം.