തിരുവനന്തപുരം, പേപ്പാറയ്ക്കടുത്തുള്ള ഒരു ഫാമിൽ പാമ്പിനെ പിടികൂടാൻ എത്തിയതാണ്. പക്ഷേ കിട്ടിയില്ല. നേരം വെളുക്കുന്നതേയുള്ളൂ. അപ്പോഴാണ് വാവ ആ കാര്യ പറഞ്ഞത്. കഴിഞ്ഞ ആഴ്ച ഇതിനടുത്ത് വന്നപ്പോൾ കാട്ട്‌പോത്തുകളെ കണ്ടിരുന്നു. എങ്കിൽ അങ്ങോട്ട് ഒന്നു പോയി നോക്കിയാലോ, ടീമിനും സന്തോഷം. നേരെ അങ്ങോട്ട് യാത്രയായി. നേരം പരപരാ വെളുക്കുന്നതേയുള്ളൂ. അഗസ്ത്യർകൂട മലയുടെ താഴ്വാരമാണ് സ്ഥലം. പച്ചപ്പ് നിറഞ്ഞ കുന്നുകളും മല നിരകളും നേരിയ തണുപ്പും കാഴ്ച്ചയ്ക്കും മനസ്സിനും കുളിർമയേകുന്നു. പെട്ടെന്ന് ഒരു ശബ്ദം. എല്ലാവരുടെയും മുഖത്ത് സന്തോഷം നാല് കാട്ട്‌പോത്തുകൾ. പുല്ലുമേട്ടിലെ പുല്ലുകൾ ഭക്ഷിച്ച്‌ക്കൊണ്ടുള്ള വരവാണ്. ഇപ്പുറത്ത് സൂര്യൻ ഉദിക്കുന്നതിന്റെ മനോഹര കാഴ്ചയും. തിരുവനന്തപുരത്ത് ഇത്രയും മനോഹരമായ ഒരു സ്ഥലം ആദ്യമായി കാണുകയാണ് സ്‌നേക്ക് മാസ്റ്റർ ടീം. തുടർന്ന് കുറച്ച് കാട്ട്‌പോത്തുകളെ കൂടി കാണാനിടയായി. തുടർന്ന് അവിടെ നിന്ന് അടുത്ത പാമ്പിനെ പിടികൂടാൻ വാവ യാത്ര തുടങ്ങി. രാത്രിയോടെ തിരുവനന്തപുരം, കഴക്കൂട്ടം ചന്തവിളയ്ക്കടുത്ത ഒരു വീട്ടിൽ ആണ് പാമ്പിനെ പിടികൂടാൻ വാവ എത്തിയത്, രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോഴാണ് വീട്ടിന് മുന്നിലെ ആട്ടിൻ തൊഴുത്തിനിടയിൽ നിന്ന് ഉച്ചത്തിലുള്ള ആടുകളുടെ കരച്ചിൽ. ഇത് പതിവില്ലാത്തതിനാൽ, വീട്ടുകാർ കതക് തുറന്ന് നോക്കുമ്പോൾ കണ്ട കാഴ്ച, നല്ല തടിച്ച് കൊഴുത്ത അണലി. പെട്ടെന്ന് അത് വിറക് അടുക്കി വച്ചിരിക്കുന്നതിന്റെ അടിയിലേക്ക് കയറി. എന്തായാലും വീട്ടുകാർ അണലിയെ കണ്ടത് നന്നായി. അല്ലെങ്കിൽ ആടുകൾക്ക് അപകടം ഉറപ്പ്. ഈ വർഷം വാവ പിടികൂടിയതിൽ വച്ച് ഏറ്റവും വലിപ്പമുള്ള അണലി. കാണുക, സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake-master