1. ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍, ഐ.ഐ.ടി അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ ചോദ്യം ചെയ്യും. അദ്ധ്യാപകന്‍ ക്യാമ്പസ് വിട്ടുപോകരുത് എന്ന് ക്രൈംബ്രാഞ്ച്. ക്യാമ്പസില്‍ പൊലീസിനെ വിന്യസിച്ചു. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ പിതാവിന്റെയും, ബന്ധുക്കളുടെയും മൊഴി എടുത്തു. മൊഴിയെടുപ്പ് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വര മൂര്‍ത്തിയുടെ നേതൃത്വത്തില്‍ ആയിരുന്നു. ഫാത്തിമയുടെ പിതാവ് കൈയിലുള്ള തെളിവുകള്‍ പൊലീസിന് കൈമാറി.
2. മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഫാത്തിമ മൊബൈല്‍ ഫോണില്‍ എഴുതിയ കുറിപ്പുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുക ആണ്. ഗ്യാലക്സി നോട്ടില്‍ 28 ദിവസത്തെ സംഭവങ്ങള്‍ ഫാത്തിമ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിര്‍ണായക തെളിവാകും എന്നാണ് കുടുംബത്തിന്റെ കണക്കുകൂട്ടല്‍. അദ്ധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ കാരണമാണ് ജീവന്‍ ഒടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പ്.
3. ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചത് ആയാണ് എഫ്.ഐ.ആറില്‍ പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സഹപാഠി, ഫാത്തിമയുടെ പിതാവിന് അയച്ച വാട്സ്ആപ്പ് വോയിസ് മെസേജില്‍ ഫാത്തിമ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ് എന്നായിരുന്നു. ഇതേ തുടര്‍ന്ന്, എഫ്.ഐ.ആര്‍ ദുരൂഹം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സത്യം തെളിയും വരെ നിയമപോരാട്ടം തുടരുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും, മാദ്ധ്യമങ്ങള്‍ ഒപ്പം ഉണ്ടാകണം എന്നും പിതാവ്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഈശ്വര മൂര്‍ത്തി.
4. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കാന്‍ ഇരിക്കെ ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിയമോപദേശത്തിന് ആയി അഡ്വക്കേറ്റ് ജനറലുമായി ഡി.ജി.പി കൂടിക്കാഴ്ച്ച നടത്തും. വിധിയില്‍ വ്യത്യസ്ത വാദമുഖങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ആണ് നീക്കം. യുവതികള്‍ എത്തുമ്പോള്‍ അതിന് അനുസരിച്ച് നടപടി സ്വീകരിക്കും എന്നും ഡി.ജി.പി. അതേ സമയം ഇത്തവണത്തെ തീര്‍ത്ഥാടന കാലം സന്തോഷ പൂര്‍ണം ആയിരിക്കും എന്ന് നിയുക്ത മേല്‍ ശാന്തി സുധീര്‍ നമ്പൂതിരി. മുന്‍ വര്‍ഷത്തേക്കാള്‍ തീര്‍ത്ഥാടകര്‍ എത്തും എന്നാണ് പ്രതീക്ഷ. പ്രശ്നങ്ങള്‍ ഇല്ലാത്ത തീര്‍ത്ഥാടന കാലം ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
5. അതിനിടെ യുവതീ പ്രവേശന നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയില്‍ വിള്ളല്‍. യുവതീ പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. പുന പരിശോധന ഹര്‍ജികളില്‍ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന്റെയും സി.പി.എംമ്മിന്റെയും നിലപാട്. ഇത് സുപ്രീം കോടതിയില്‍ നല്‍കിയ സത്യാവാങ് മൂലത്തിന് എതിരാണ് എന്ന അക്ഷേപവും ആയി നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്ത് എത്തി. യുവതികള്‍ കോടതി ഉത്തരവു ആയി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണ ഘടന വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
6. രാജാവിനേക്കാള്‍ വലിയ രാജ ഭക്തി ആണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാരിന് എന്നും പുന്നല ശ്രീകുമര്‍ ആരോപിച്ചു. എന്നാല്‍ പുന്നല ശ്രീകുമാറിന് മറുപടിയുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ തല്‍ക്കാലം യുവതീ പ്രവേശനം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തത് എന്നും സുപ്രീംകോടതി വിധിയിലെ വസ്തുതകള്‍ പരിശോധിച്ചാണ് നിലപാട് എന്ന് ദേവസ്വം മന്ത്രി. ആ തീരുമാനം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളന്‍ കഴിയണം എന്നില്ല, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെന്നും കടകംപള്ളി പറഞ്ഞു.
7. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്- എന്‍.സി.പി- ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയെ കാണും. പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തില്‍ ആണ് കൂടിക്കാഴ്ച. കര്‍ഷക പ്രശ്നങ്ങളില്‍ ഗവര്‍ണറുടെ ശ്രദ്ധക്ഷണിക്കാന്‍ ആണ് കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം. വൈകിട്ട് 3 മണിക്കാണ് ഗവര്‍ണറെ കാണുന്നത്. പൊതുമിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും നാളെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
8. രാഷ്ട്രപതി ഭരണത്തിലായ മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് അഞ്ച് വര്‍ഷവും മുഖ്യമന്ത്രി പദം നല്‍കിക്കൊണ്ട് എന്‍.സി.പിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായി. എന്‍.സി.പിയും കോണ്‍ഗ്രസും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാനും ധാരണയായി. ശിവസേന നേതാവ് ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രി ആകണമെന്ന് കോണ്‍ഗ്രസും എന്‍.സി.പിയും നിര്‍ദ്ദേശിച്ചത് ആയാണ് സൂചന. എന്‍.സി.പിക്ക് 14 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
9. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും പുതിയ സഖ്യസര്‍ക്കാര്‍ അഞ്ച് കൊല്ലവും ഭരിക്കുമെന്നും ശരദ് പവാറും ഇന്നലെ പ്രഖ്യാപിച്ചു. മൂന്നു പാര്‍ട്ടിയിലെയും നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണുന്ന് ഉണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണ വിഷയങ്ങള്‍ ഉന്നയിക്കില്ല എന്നാണ് വിവരം. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും നടത്തിയ 48 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ആണ് കോണ്‍ഗ്രസും മന്ത്രിസഭയുടെ ഭാഗമാകാന്‍ ധാരണയായതും പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കിയതും. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ബാലാസാഹെബ് തോറാട്ടും എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീലും ഉദ്ധവ് താക്കറെയും ആയി നടത്തിയ ചര്‍ച്ചയില്‍ ആണ് ഒത്തുതീര്‍പ്പ് ഉണ്ടായത്.
10. അയോധ്യ വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്കുന്നതില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം നാളെ. സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുത് എന്ന നിലപാടില്‍ ആണ് ബോര്‍ഡിലെ നിരവധി അംഗങ്ങള്‍. അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്നും പകരം അഞ്ചേക്കര്‍ ഭൂമി പള്ളിയുടെ നിര്‍മ്മാണത്തിന് അയോധ്യയില്‍ തന്നെ കണ്ടെത്തി നല്കണം എന്നും ആയിരുന്നു സുപ്രീംകോടതിയുടെ വിധി. മുസ്ലിം സംഘടനകള്‍ വിധിയെ വിയോജിപ്പോടെ ആണ് സ്വീകരിച്ചത്.
11. വിധിക്കെതിരെ നിയമനടപടി ആലോചിക്കണം എന്ന നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനാണ് മുസ്ലിം വ്യക്തി നിയമബോര്‍ഡ് നാളെ യോഗം ചേരുന്നത്. അയോധ്യയില്‍ പകരം ഭൂമി സ്വീകരിക്കേണ്ടത് ഉണ്ടോ എന്നതും ചര്‍ച്ചയാകും. പുനപരിശോധന ഹര്‍ജി നല്കാന്‍ തീരുമാനിച്ചാല്‍ ഭൂമി സ്വീകരിക്കുന്നത് മാറ്റിവച്ചേക്കും. മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വിഷയവും സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിശാല ബെഞ്ചിന് വിട്ട വിഷയവും യോഗത്തില്‍ ചര്‍ച്ചായേക്കും.