മുടികൊഴിച്ചിലും താരനും മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകൾ ഉണ്ട്. പ്രശ്നം പരിഹരിക്കാൻ മാർക്കറ്റിൽ കിട്ടുന്ന എണ്ണയും ഷാംപുവുമൊക്കെ വാങ്ങി ഉപയോഗിച്ചവരുമുണ്ട്. എന്നാൽ മിക്കപ്പോഴും നിരാശയായിരിക്കും ഫലം. ഈ പ്രശ്നം പോക്കറ്റ് കാലിയാകാതെ, വീട്ടിലിരുന്നുകൊണ്ട് ഹോട്ട് ഓയിൽ മസാജിംഗിലൂടെ പരിഹരിക്കാം. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് അറിയാത്ത നിരവധിയാളുകളുണ്ട്. അവർക്ക് വേണ്ടി ആ രഹസ്യം തിരവനന്തപുരത്തെ വൈറ്റ് ബ്യൂട്ടി പാർലറിലെ ഇന്ദുലേഖ പറയുന്നു.

hot-oil

'ഷാംപു ചെയ്തതിന് ശേഷം ചെയ്യുന്നതാണ് നല്ലത്. അപ്പോൾ മുടി ഫ്രഷ് ആയിരിക്കും. ഗ്യാസ് കത്തിച്ച് ഒരു പാത്രവച്ച് അത് ചൂടായതിന് ശേഷം, ഒരു ടീസ്‌പൂർ വെളിച്ചെണ്ണയും ഒലിവ് ഓയിലും ചേർക്കുക. അതിൽ ചെറിയൊരു കഷണം പച്ചകർപ്പൂരം ഇടുക. സ്പൂൺ കൊണ്ട് ഇളക്കിയ ശേഷം മാറ്റിവയ്ക്കുക. ശേഷം ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. 10മിനിട്ട് മസാജ് ചെയ്തതിന് ശേഷം ഒരു ടവൽ ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് തലയിൽ പത്ത് മിനിട്ട് വയ്ക്കുക. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇത് ചെയ്യുക. താരൻ മാറാനും മുടിവളരാനും മനസിന് കുളിർമ നൽകാനും ഇത് നല്ലതാണ്'-ഇന്ദുലേഖ പറഞ്ഞു.