sabarimala

പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നടതുറക്കാനിരിക്കെ സന്നിധാനത്ത് പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് സ്വദേശിയായ ബിജുവാണ് മരിച്ചത്. സുരക്ഷ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഇദ്ദേഹം, മലപ്പുറം എം.എസ്.പി ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനാണ്.


ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ തീർത്ഥാടനത്തിനായി നടതുറക്കും. പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ തങ്ങുന്ന തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടാൻ തുടങ്ങിയിട്ടുണ്ട്.