greta

പാരിസ്: പ്രകൃതിയുടെ അതിജീവന ദുരിതകഥ പറഞ്ഞുകൊണ്ട് ലോകത്തിനുനേർക്ക് തുറിച്ച് നോക്കിയ 16കാരിയായ സ്വീഡിഷ് പെൺകുട്ടി ഗ്രെറ്റ തൻബെർഗ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇക്കഴിഞ്ഞ സെപ്തംബറിൽ ന്യൂയോർക്കിൽ നടന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പായ്‌കപ്പലിൽ എത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ, വീണ്ടുമൊരു ഉച്ചകോടിയിലെത്തുന്നതും കടൽമാർഗം തന്നെയാണ്. ഇത്തവണ യാത്ര സ്പെയിനിലെ മഡ്രിഡിലേക്കാണ്. COP25 എന്നറിയപ്പെടുന്ന യു.എൻ ക്ലൈമറ്റ് ചേയ്ഞ്ച് കോൺഫറൻസിൽ പങ്കെടുക്കാൻ. ഇതിനായി അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള യാത്ര ഇക്കഴിഞ്ഞ 13ന് വിർജീനിയയിലെ ഹാംപ്ടൺ തീരത്തുനിന്നാണ് ഗ്രെറ്റ ആരംഭിച്ചത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന കെട്ടുവള്ളത്തിലാണ് യാത്ര. ഡിസംബർ 2മുതൽ 13 വരെയാണ് COP25 സമ്മേളനം. ആകാശമാർഗം സഞ്ചിരിക്കുന്നതിലൂടെ പരിസ്ഥിതിക്ക് വരുന്ന ദോഷം കണക്കിലെടുത്താണ് ഗ്രെറ്റ തന്റെ വിദേശയാത്രകൾ കടൽമാർഗമാക്കുന്നത്.

 ആഗസ്റ്റ് 14 - ഇംഗ്ലണ്ടിലെ പ്ലൈമൗത്തിൽനിന്ന് ന്യൂയോർക്കിലേക്ക്

 ആഗസ്റ്റ് 28 - ന്യൂയോർക്കിലെത്തി ഉച്ചകോടിയിൽ പങ്കെടുത്തു

 നവംബർ 13- വിർജീനിയയിലെ ഹാംപ്ടണിൽ നിന്ന് മഡ്രിഡിലേക്ക് ( രണ്ട് യൂടൂബർമാർക്കൊപ്പം,​ സൗരോർജത്തിൽ പ്രവർത്തിക്കുന്ന 48 അടി നീളമുള്ള ചങ്ങാടത്തിൽ)​

 ഡിസംബർ 2-13 - മഡ്രിഡിയിൽ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിൽ പങ്കെടുക്കും