ഹോം സെക്യൂരിറ്റി സിസ്റ്റങ്ങൾക്കും, സെക്യൂരിറ്റി ക്യാമറകൾക്കും വൻ വിലയാണെന്നും അതൊന്നും കൈയിൽ നിൽക്കില്ലെന്നുമുള്ള ധാരണയാണ് നമ്മുക്ക് പൊതുവെ ഉള്ളത്. എന്നാൽ ഇനി അക്കാര്യത്തിൽ വിഷമിക്കേണ്ട കാര്യമില്ല. വെറും ആയിരം രൂപ മുടക്കി നിങ്ങൾക്ക് നിങ്ങളുടെ വീടിനെ സംരക്ഷിക്കാം. രണ്ട് ആണി, ഒരു ചുമർ. ഇത്രയും മതി ഈ ഭീമാപള്ളിയിലെ 'ഹോമിക്ക് ഇലൿട്രോണിക്സിൽ നിന്നും ലഭിക്കുന്ന ഈ സി.സി.ടി.വി ക്യാമറയ്ക്ക്. രണ്ട് മുതൽ 32 ജി.ബി വരെ സ്പേസുള്ള മെമ്മറി കാർഡുകൾ ഈ സി.സി.ടി.വി ക്യാമറയിൽ ഉപയോഗിക്കാൻ സാധിക്കും. വെറും 4 ജി.ബിയുടെ മെമ്മറി കാർഡ് മാത്രം മതി.
24 മണിക്കൂർ നേരത്തെ വീഡിയോസ് നിങ്ങൾക്ക് ഈ ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാൻ സാധിക്കും. ഒരാഴ്ച സമയത്തേക്കാണ് റെക്കോർഡ് ചെയേണ്ടതെങ്കിൽ 32 ജി.ബി കാർഡും ഉപയോഗിക്കാം. നൈറ്റ് വിഷൻ സൗകര്യമുള്ള ഈ ക്യാമറ കംപ്യൂട്ടറുമായി ഘടിപ്പിക്കേണ്ട ആവശ്യവുമില്ല. മെമ്മറി കാർഡ് ഊരിയെടുത്ത് ആവശ്യാനുസരണം നിങ്ങൾക്ക് വേണ്ട വീഡിയോകൾ കോപ്പി ചെയ്തെടുക്കാം. വി.ജി.എ 640x480 റെസലിയൂഷൻ വീഡിയോ ആണ് ഈ ക്യാമറയിലൂടെ ലഭിക്കുക. ടി.വിയിൽ കണക്ട് ചെയ്ത് റെക്കോർഡ് വീഡിയോ കാണാമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതിനുള്ള റിമോട്ടും ക്യാമറയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.