തിരുവനന്തപുരം, ജില്ലയിലെ വട്ടപ്പാറ കഴിഞ്ഞ് വേങ്കോട്, പ്ലാത്തറ എന്ന സ്ഥലത്ത് ഒരു കിണറ്റിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് രാത്രിയോടെ വാവയ്ക്ക് കാൾ എത്തി. ഉപയോഗ ശൂന്യമായ കിണറാണ്. അത് മാത്രമല്ല നല്ല ആഴവും , മുൻപ് ഒരിക്കൽ ഉപയോഗ ശൂന്യമായ കിണറിലിറങ്ങിയ വാവയ്ക്ക് ശ്വാസം കിട്ടാതെ അപകടം ഉണ്ടായി. ഫയർഫോഴ്‌സ് എത്തിയാണ് വാവയെ രക്ഷപ്പെടുത്തിയത്. അത് മാത്രമല്ല, കിണറ്റിൽ കിടക്കുന്നത് ചില്ലറക്കാരനല്ല. ശംഖുവരയൻ പാമ്പാണ്. ഏറ്റവും അപകടകാരിയായ പാമ്പ്. കടിച്ചാൽ മരണം ഏറെക്കുറെ ഉറപ്പാണ്. ശംഖ് മാലയെന്ന് രാജവെമ്പാലയെ ആണ് വിളിക്കുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ ശംഖുവരയനും ആ പേരിൽ ആണ് അറിയപ്പെടുന്നത്. അപ്പോൾ ആള് ചില്ലറക്കാരനല്ല എന്ന് മനസ്സിലായല്ലോ. അത് മാത്രമല്ല നല്ല വലുപ്പമുള്ള പാമ്പാണ്. എന്തായാലും വാവ വല ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്. അവിടെ കൂടി നിന്നവർക്ക് ആ കാഴ്ച പുതിയൊരു അനുഭവമായി. ചുണ്ട്‌കൊണ്ട് മണ്ണ് നീക്കി മണ്ണ്താരയ്ക്കകത്ത് മുട്ടയിടാൻ കഴിവുള്ള പാമ്പുകളാണ് ശംഖുവരയൻ, കടികിട്ടിയാൽ ചെറിയ വേദനയെ കാണാറുള്ളൂ പക്ഷേ അപകടം ഉറപ്പ്, ശംഖുവരയൻ പാമ്പുകൾ എങ്ങനെയാണ് കടിക്കുന്നത് എന്ന് വാവ കാണിച്ചുതരുന്നു. കാണുക, സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

vava-suresh-