images

 അഭിമുഖം
സംസ്ഥാന ജലഗതാഗത വകുപ്പിൽ, കാറ്റഗറി നമ്പർ 437/2016 പ്രകാരം വിജ്ഞാപനം ചെയ്ത, ഫോർമാൻ തസ്തികയിലേക്ക് നവംബർ 21, 22 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടക്കും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ ജി. ആർ. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471- 2546440).

അപേക്ഷകൾ നിരസിച്ചു
കൊല്ലം ജില്ലയിൽ ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗിൽ (തുറമുഖ വകുപ്പ്), കാറ്റഗറി നമ്പർ 125/2017 പ്രകാരം വിജ്ഞാപനം ചെയ്ത സീമാൻ തസ്തികയിലേക്ക് വിജ്ഞാപന പ്രകാരമുളള രണ്ടാമത്തെ യോഗ്യതയായ കടലിൽ നീന്തുക, ബോട്ട് പുളളിംഗ്, നങ്കൂരപ്പണി തുടങ്ങിയവയിലുളള പ്രാഗത്ഭ്യം തെളിയിക്കുന്ന സമ്മതപത്രം പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരസിച്ചു.