ss

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതികളായ മൂന്ന് പേർക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് സിറ്റി പൊലീസ് വിലക്കേർപ്പെടുത്തി. കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്കാണ് വിലക്ക്. മണക്കാട് കാലടി വാർഡിൽ മരുതൂർക്കടവ് പാലത്തിന് സമീപം താമസിക്കുന്ന ശങ്കർ (28), മണക്കാട് ആറ്റുകാൽ വാർഡിൽ പാടശ്ശേരി, പണയിൽ വീട്ടിൽ താമസിക്കുന്ന വാവച്ചി എന്ന ശരത് കുമാർ (23), മണക്കാട് നെടുങ്കാട് വാർഡിൽ തീമൺകരി മണ്ണാംകരി വീട്ടിൽ തൈബു എന്ന വിഷ്ണു (29) എന്നിവർക്കാണ് വിലക്ക്. ഇവരുടെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകശ്രമം അടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വിലക്ക് ലംഘിച്ചാൽ ഇവരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കും. ഇത്തരത്തിൽ പ്രവേശന വിലക്ക് ലംഘിച്ച സിങ്കം ധനേഷ് എന്ന ധനേഷ്,​ കരിമഠം ഹാജ എന്നിവരെ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.