cleaning

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെയും എസ്.എ.ടിയിലെയും ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുത്തൻ ഉപകരണങ്ങളെത്തി. 75 ലക്ഷത്തോളം രൂപയുടെ പുത്തൻ ഉപകരണങ്ങളാണ് വാങ്ങിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വരാന്തകൾ, ആകാശ ഇടനാഴി, ഹാളുകൾ എന്നിവ വൃത്തിയാക്കുന്നതിന് റൈഡ് ഓൺ സ്‌ക്രബർ ഡ്രൈയർ, വാർഡിന് ഉൾഭാഗം വൃത്തിയാക്കാൻ വാക്ക് ബിഹൈൻഡ് സ്‌ക്രബർ ഡ്രൈയർ, പടിക്കെട്ടുകൾ വൃത്തിയാക്കാൻ സ്രൈപ്പ് ക്ലീനർ, ശുചി മുറികൾക്കായി ഹൈ പ്രഷർ ജറ്റ് മെഷീൻ, പൊടിപടലങ്ങൾ നീക്കം ചെയ്യാൻ ഹെവി ഡ്യൂട്ടി വാക്വംക്ലീനർ, തീവ്രപരിചരണ വിഭാഗങ്ങൾക്കായി മിനി സ്‌ക്രബർ ഡ്രൈയർ, മേൽക്കൂരകളും മറ്റ് ഉയരമുള്ള ഭാഗങ്ങളും ക്ലീൻ ചെയ്യാൻ ബാക്പാക്ക് വാക്വം ക്ലീനർ, തറയിലെയും മറ്റും അഴുക്ക് തുടച്ചു മാറ്റാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന സിംഗിൾ ബക്കറ്റ് സംവിധാനത്തിനു പകരം ഡബിൾ ബക്കറ്റ് ട്രോളി സംവിധാനം എന്നിവയും എത്തിയിട്ടുണ്ട്. ആശുപത്രിയിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ അടച്ചുമൂടി കൊണ്ടുപോകാൻ ലിഡഡ് വീൽഡ് ഗാർബേജ് ബിൻ വാങ്ങിയിട്ടുണ്ട്. എസ്.എ.ടിയിലും പുത്തൻ ഉപകരണങ്ങൾ ഉടനെത്തും.