മുംബയ്: ജൂനിയർ ആർട്ടിസറ്റ് ഹോട്ടൽ മുറിയിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ടെലിവിഷൻ നടിയുടെ പരാതി. പീഡനത്തെ തുടർന്ന് താൻ ഗർഭിണിയായെന്നും നടി ആരോപിച്ചു ഹരിയാനയിലെ യമുനനഗർ സ്വദേശിയായ ജൂനി?ർ ആർട്ടിസ്റ്റ് ഒളിവിലാണ്. പ്രതിക്ക് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
വിവിധ ടെലിവിഷൻ ഷോകളിൽ പങ്കെടുത്തിട്ടുള്ള മുംബയ് കേന്ദ്രമായി പ്രവർത്തിക്കുന്ന നടിയാണ് പീഡിപ്പിക്കപ്പട്ടത്. ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഇരുവരും സുഹൃത്തുക്കളായിരുന്നു.
ഹോട്ടല്‍ മുറിയിൽ വച്ചു മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നു. എന്നാൽ അയാൾ ഈ ആവശ്യം തള്ളിയതായി നടി ആരോപിക്കുന്നു.
മുംബൈയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും തമ്മിലുളള പ്രശ്‌നങ്ങൾഉടലെടുക്കുന്നതിന് മുൻപ് പരസ്പരം നല്ല സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് പറയുന്നു.