sneha-sreekumar

കൊച്ചി: സിനിമ-സീരിയിൽ താരങ്ങളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഡിസംബര്‍ 11ന് തൃപ്പൂണിത്തറയിൽ വച്ചാണ് ഇരുവരുടേയും വിവാഹം. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വർഷങ്ങളായി സിനിമ സീരിയലുകളിൽ സജീവമാണ് ഇരുവരും. മറിമായം എന്ന പരിപാടിയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്.

മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ ഇതിനോടകം 25ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ മെമ്മറീസിൽ വില്ലൻ വേഷം ചെയ്തത് ശ്രീകുമാറാണ്. കഥകളിയും ഓട്ടൻത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്.