ന്യൂഡൽഹി : ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ അവ്യക്തതയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. വിഷയത്തിൽ നിയമോപദേശം തേടണമെന്നാണ് പോളിറ്റ് ബ്യൂറോയിൽ ഉയർന്ന പൊതുവികാരം.
ശബരിമല വിഷയത്തിൽ കോടതിയില്‍ നിന്ന് വ്യക്തത വരുത്തണം. ശബരിമല സംബന്ധിച്ച നിലപാടിൽ പാർട്ടി പിന്നോട്ടില്ല. ലിംഗസമത്വം ഉയർത്തി പിടിക്കുന്ന നിലപാട് പാർട്ടി തുടർന്നും സ്വീകരിക്കുമെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി