കോഴിക്കോട്: നടനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ എസ്തേർ മാത്യു (91) മലാപ്പറമ്പ് ഫ്ലോറിക്കൽ ഹിൽസിലെ മകൻ കുരിയൻസ് മാത്യുവിന്റെ പുലിക്കോട്ടിൽ വീട്ടിൽ നിര്യാതയായി. സിവിൽ സ്റ്റേഷനടുത്തുള്ള മധുരവനം മാതൃബന്ധു വിദ്യാശാലയിലെ അദ്ധ്യാപികയായിരുന്നു. കോഴിക്കോട്ട് ഇന്ത്യാ ടയേഴ്സ് ഉടമ പരേതനായ പുലിക്കോട്ടിൽ മാത്യുവിന്റെ ഭാര്യയും ചാലിശേരി പുത്തൂർ മാരാമത്ത് കുടുംബാംഗവുമാണ്.മറ്റു മക്കൾ: ഏമി മാത്യു (റിട്ട. പ്രൊഫസർ, മടപ്പള്ളി കോളജ്), സ്വീറ്റി മാത്യു (ലൈബ്രേറിയൻ എൻ.ഐ.ടി ,കോഴിക്കോട്), ജോൺസ് മാത്യു (ശില്പി, ചിത്രകാരൻ),കുര്യൻസ് മാത്യു (വൈകോൺ എക്സ്പോട്സ് ). മരുമക്കൾ: പ്രൊഫസർ കെ.പാപ്പുട്ടി മാസ്റ്റർ (മുൻ പ്രസിഡന്റ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ), സരിത ജോയ് മാത്യു (പ്രൊഡ്യൂസർ) അബ്ര ഫിലീസ്, ഓമന കുര്യൻസ് ( നെക്സ്റ്റ് സ്റ്റേ ഹോസ്പിറ്റാലിറ്റി) .
സംസ്കാരം:ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിൽ