health-

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് സെക്സ് ടോയ് വ്യവസായം. വിദേശങ്ങളിൽ സെക്സ് ടോയ് ഉപയോഗം ഇന്ന് സർവസാധാരണമാണ്. ഇന്ത്യയിലും സെക്സ് ടോയ് ഉപയോഗം ഇന്ന് ആളുകൾക്കിടയിൽ കൂടുതലാണ്. എന്നാൽ എല്ലാത്തിനുമെന്ന പോലെ ഇക്കാര്യത്തിലും ചില അപകടവശങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

ഇലക്ട്രിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് പങ്കുവച്ചു കൊണ്ടാണ് ഗൈനക്കോളജിസ്റ്റ് അന്ന ഹെൻഡർസൺ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

പല്ല് തേക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഇന്ന് പല യുവതികളും ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട് എന്ന് ഡോക്ടർ പറയുന്നു. ഇത് പരസ്യമായി സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തുന്ന യുവതികളുമുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്. ഇത് മാരകമായ അണുബാധയുണ്ടാക്കും എന്നാണു ഡോക്ടർ പറയുന്നത്.

യോനിപ്രദേശത്ത് ഇത് മുറിവുകൾ ഉണ്ടാക്കുമെന്നും മാരകമായ അണുബാധയ്ക്കു വഴിവയ്ക്കുമെന്നും ഡോക്ടർ പറയുന്നു. ഇത്തരം തെറ്റുകൾ ആവർത്തിക്കരുതെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.