kerala-express-

ഹൈദരാബാദ്: ന്യൂഡൽഹി -തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ആളപായമില്ല. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വെച്ചാണ് അപകടമുണ്ടായത്.

പാൻട്രി കോച്ചാണ് പാളം തെറ്റിയതെന്നും ആശങ്കപ്പെടാനില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. വീൽ ഡിസ്ക് പൊട്ടിയതാണ് അപകടകാരണം. ചിറ്റൂരിലെ യെർപ്പാഡു സ്റ്റേഷനിലേക്ക് ട്രെയിൻ പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.