അശ്വതി : സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മാനസികസമ്മർദ്ദമുണ്ടാകും. തീർത്ഥയാത്രയ്ക്ക് സാദ്ധ്യത.
ഭരണി : വിദേശത്ത് ജോലിക്കായി പോകാനാഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യതയുടെ സമയം. ഉദാരമനസ്കതയോടെ പ്രവർത്തിക്കും.
കാർത്തിക : രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കും. സാമർത്ഥ്യത്തോടുകൂടി എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തും.
രോഹിണി : സുഹൃത്തുക്കളെ സമയത്തിന് സഹായിക്കാൻ കഴിയാതെ വരും. വിദേശത്ത് ജോലിക്കായി പോകാനാഗ്രഹിക്കുന്നവർക്ക് അനുകൂലമായ സന്ദർഭം.
മകയിരം : വാക്ചാതുര്യത്താൽ അംഗീകാരം നേടും. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും. ബന്ധുജനങ്ങളാൽ പലവിധ വിഷമതകൾ ഉണ്ടാകും.
തിരുവാതിര : കുടുംബത്തിൽ പലവിധ നന്മകളുണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നു ചേരും.
പുണർതം : സുഹൃത്തുക്കളാൽ മനസിന് സന്തോഷം. മത്സരങ്ങളിൽ പങ്കെടുക്കും. ഭാഗ്യങ്ങൾ പലരൂപത്തിലും വന്നചേരും. വിദ്യാഭ്യാസ പരോഗതിയുണ്ടാകും.
പൂയം : സർക്കാരിൽ പെൻഷനും മറ്റു ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. ഉപരിപഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യത.
ആയില്യം : എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും. സുഹൃത്തുക്കളാലും ബന്ധുക്കളാലും പ്രശംസിക്കപ്പെടും. നൃത്ത, സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാദ്ധ്യത.
മകം: സന്താനങ്ങൾക്ക് ഉയർച്ച. പഠനത്തിൽ ശ്രദ്ധ ചെലുത്തും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കും.
പൂരം : നൃത്ത സംഗീതമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പുരസ്കാരങ്ങളും ധനാഗമനവും. സത്യസന്ധമായ പ്രവർത്തികളാൽ പാർട്ടിപ്രവർത്തകർക്ക് അംഗീകാരവും പ്രശസ്തിയും.
ഉത്രം : വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യത. ഉന്നതരിൽ നിന്നും അഭിനന്ദന പ്രവാഹമുണ്ടാകും. ഭാഗ്യാനുഭവങ്ങൾ പലരൂപത്തിലും വന്നചേരും.
അത്തം : സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് അല്പം തടസം അനുഭവപ്പെടും. കേസുകളിൽ വിജയം. ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ചെയ്തുതീർക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.
ചിത്തിര : ലുബ്ധമായി ചെലവഴിക്കുമെങ്കിലും സത്കർമ്മങ്ങൾക്കായി ധാരാളം ധനം ചെലവിടും. ബാങ്കിൽ ലോണിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.
ചോതി : ശത്രുക്കളെ വിജയിക്കും. ജനപ്രതിനിധികൾക്ക് ഉന്നതസ്ഥാനപ്രാപ്തി. തൊഴിലഭിവൃദ്ധിയുണ്ടാകും. ക്ഷേത്രദർശനം, തീർത്ഥാടനം മുതലായവയ്ക്കുള്ള അവസരം.
വിശാഖം : ഉപരിപഠനത്തിനായി വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് കാര്യപ്രാപ്തി. കർമ്മരംഗത്ത് ഉയർച്ച. സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് ധനാഭിവൃദ്ധിയുടെ സമയം.
അനിഴം : കുടുംബാഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങൾക്കുള്ള അവസരം. കുടുംബക്കാർ പ്രശംസിക്കുന്ന രീതിയിൽ ഇടപെടും. ശത്രുക്കളുണ്ടാകും.
തൃക്കേട്ട : യാത്രകൾക്ക് തടസം അനുഭവപ്പെടും. കുടുംബത്തിൽ നിന്നും മാറിത്താമസിക്കേണ്ടതായി വരും. ശത്രുക്കളുമായി കലഹിക്കും. അധിക ചെലവുകൾ വരും.
മൂലം : ബാങ്കിൽ ലോൺ, പെൻഷൻ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സാദ്ധ്യത. കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. കാര്യവിജയമുണ്ടാകും.
പൂരാടം : അധികചെലവുകൾ വരാനുള്ള സന്ദർഭം കാണുന്നു. ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ കാലം. അല്പം കടം വരാനിടയുണ്ട്. ചില സുഹൃത്തുക്കൾ പിണങ്ങും.
ഉത്രാടം : വലിയ പ്രയത്നങ്ങളാൽ വിജയം കണ്ടെത്തുന്ന സംരംഭങ്ങൾ ഉണ്ടാകും. സ്വന്തമായി തൊഴിലഭിവൃദ്ധിയുണ്ടാകും. സ്വന്തം നാട്ടിൽ നിന്നും വേർപിരിഞ്ഞ് അന്യനാട്ടിൽ താമസിക്കാനുള്ള സാഹചര്യമുണ്ടാകും.
തിരുവോണം : കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രശംസയും വിജയസാദ്ധ്യതയും. കുടുംബത്തിൽ നിന്നും മാറിത്താമസിക്കാൻ കഴിയും. ഗൃഹത്തിൽ മംഗളകർമ്മത്തി
ന് സാദ്ധ്യത. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തും.
അവിട്ടം : വിവാഹം കഴിഞ്ഞ് പിണങ്ങിക്കഴിയുന്നവർ കൂടുതൽ പ്രശ്നങ്ങളിൽപ്പെടാതെ സൂക്ഷിക്കണം. ചില സമയങ്ങളിൽ കടുത്ത പ്രയാസങ്ങൾ അനുഭവപ്പെടും.
ചതയം : ജോലി അന്വേഷിക്കുന്നവർക്ക് നല്ല കാലം. മാതാവിനോട് സ്നേഹം കാണിക്കുമെങ്കിലും സഹോദരങ്ങളുമായുള്ള ബന്ധം സുഗമമാകില്ല. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും.
പൂരുരുട്ടാതി : വാക് ചാതുര്യത്താൽ പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. ബുദ്ധികൂർമ്മതയാൽ പലവിധ പ്രശ്നങ്ങൾ പരിഹരിക്കും. വാഹനം, സ്വർണാഭരണങ്ങൾ എന്നിവ സ്വന്തമാക്കും.
ഉത്രട്ടാതി : വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യപ്രാപ്തിയുടെ സമയം. ഗൃഹത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത.
രേവതി : സന്താനങ്ങൾക്ക് നല്ല കാലം. കേസുകളിൽ വിജയം. വിവാഹക്കാര്യത്തിൽ കാലതാമസം. പ്രശ്നങ്ങൾ യുക്തിപരമായി പരിഹരിക്കും.