കൂൺ കൂടുതൽ ആരോഗ്യകരമാക്കാൻ സൂപ്പാക്കി കഴിക്കാം. മികച്ച രോഗപ്രതിരോധശേഷിയാണ് പ്രധാനഗുണം. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുക, വിളർച്ച പരിഹരിക്കുക, ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തി ഹൃദയാഘാതത്തെയും ഹൃദ്റോഗത്തെയും ചെറുക്കുക, എന്നിവ കൂൺ സൂപ്പിന്റെ മറ്റ് ചില ഗുണങ്ങളാണ്. ഇതിലുപരി അമിതവണ്ണമുള്ളവർ ആഹാരനിയന്ത്രണത്തിനൊപ്പം കൂൺ സൂപ്പ് കഴിക്കൂ, അത്ഭുതകരമായ ഫലം ലഭിക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ മാത്രമല്ല, ചീത്ത കൊളസ്ട്രോളിനെയും കൂൺ സൂപ്പ് ഇല്ലാതാക്കും.
കൂൺ സൂപ്പ് തയാറാക്കാം : രണ്ട് ടേബിൾസ്പൂൺ ബട്ടർ ചൂടാക്കി എട്ട് ചെറിയ ഉള്ളിയും ഒരു സവാളയും അരിഞ്ഞ് വഴറ്റുക. ഇതിലേക്ക് 200 ഗ്രാം കൂൺ ചെറുതായി അരിഞ്ഞത് , ഒരു സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, എന്നിവ ചേർത്തിളക്കി വഴറ്റുക. തുടർന്ന് രണ്ട് തക്കാളി അരിഞ്ഞ് ചേർത്ത് രണ്ടുകപ്പ് വെള്ളം ചേർത്തു തിളപ്പിക്കുക. പാകമാകുമ്പോൾ അൽപ്പം കുരുമുളകുപൊടി ചേർത്ത് കഴിക്കാം.