മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മസംതൃപ്തിയുണ്ടാകും. ഔദ്യോഗിക പരിശീലനത്തിൽ പങ്കെടുക്കും. അന്യദേശവാസം വേണ്ടിവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചുമതലകൾ അന്യരെ ഏല്പിക്കരുത്. വിട്ടുവീഴ്ചാ മനോഭാവം. തർക്കങ്ങൾ പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അനുകൂല സാഹചര്യങ്ങൾ വന്നുചേരും. മറ്റുള്ളവർക്ക് അഭയം നൽകും. ആഗ്രഹങ്ങൾ സഫലമാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സന്താനങ്ങളാൽ സന്തോഷം. സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കും. പുരോഗതിയുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചെലവ് നിയന്ത്രിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും. സുവ്യക്തമായ കർമ്മ പദ്ധതികൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ചുമതലകൾ ചെയ്തു തീർക്കും. വിനോദയാത്ര മാറ്റിവയ്ക്കും. പാരമ്പര്യ പ്രവൃത്തികൾ പിൻതുടരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
തൊഴിൽ പുരോഗതി, സഹജമായ കഴിവുകൾ പ്രകടിപ്പിക്കും. ഉപരിപഠനത്തിനു ചേരും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ ആശയങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിൽ സമ്മർദ്ദം. പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിദഗ്ദ്ധ പരിശോധന നടത്തും. രാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ആത്മീയ ചിന്തകൾ ഉണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മനസമാധാനത്തിന് അവസരം. പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് ഉപകാരമാകും. തൊഴിൽ ക്രമീകരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും. ബന്ധുക്കൾ വിരുന്നുവരും. ആരാധനാലയ ദർശനം നടത്തും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ക്ഷമിക്കാനുള്ള കഴിവ് ഉണ്ടാകും. സർവാദരങ്ങളും വന്നുചേരും. അധികാര പരിധി വർദ്ധിക്കും.