മലപ്പുറം: പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാർ യാത്രക്കാരായ തിരൂർ ബി.പി.അങ്ങാടി സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടത്തറ നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.പി.അങ്ങാടി ചിറയിൽ മുഹമ്മദുപ്പയുടെ മകൻ അഹമ്മദ് ഫൈസൽ(48), സുബൈദ, പൊറോത്ത് പറമ്പിൽ നൗഫൽ എന്നിവരാണ് മരിച്ചത്. ശക്തി തിയേറ്ററിന് അടുത്തുള്ള പെട്രോൾപമ്പിന് സമീപം ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. പാലപ്പെട്ടിയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. എതിരെവന്ന നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ എടപ്പാളിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.