തിരുവനന്തപുരം: 2019 യു.എൻ വേൾഡ് ടോയിലറ്റ് ദിനത്തിന് മുന്നോടിയായി സാനിറ്റേഷൻ രംഗത്ത് വെെവിദ്ധ്യമാർന്ന നേട്ടങ്ങൾ കെെവരിച്ച ഇറാം സയന്റിഫിക്ക് സൊല്യൂഷൻസ് വാക്കത്തോൺ സംഘടിപ്പിച്ചു. "ലീവിംഗ് നൊ വൺ ബിഹെെൻഡ് "എന്ന ലക്ഷ്യത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോണിൽ വിവിധ മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തു. രാവിലെ ഏഴ് മണിക്ക് കവടിയാർ പാർക്കിൽ നിന്നും ആരംഭിച്ച വാക്കത്തോൺ മ്യൂസിയം വളപ്പിൽ സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന മറ്റ് പരിപാടികളിൽ ശുചിത്വബോധവും ആരോഗ്യത്തിന്റെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കുകയും, ഇനിയും ശൗചാലയം ലഭ്യമല്ലാത്ത ജനവിഭാഗങ്ങൾക്ക് അതിന്റെ അവബോധം വളർത്തുക എന്ന ആശയവും ജനകങ്ങളിലേക്കെത്തുകയെന്നതാണ് ഇറാം സയന്റിഫിക്ക് ലക്ഷ്യമിടുന്നത്.
വൃത്തിയില്ലാത്ത സാനിറ്റേഷൻ എന്നത് ഒരു സാമൂഹിക പ്രശ്നമായി കണക്കാക്കി അവയുടെ അഭാവം ദീർഘകാലത്തിൽ സമൂഹത്തിന്റെ ആരോഗ്യ പാരിസ്ഥിതിക മേഖലകളിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അവബോധം ജനങ്ങളിൽ വളർത്താൻ ഇറാം മുന്നിട്ടിറങ്ങണമെന്ന് ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ.സിദ്ദിഖ് അഹമ്മദ് അറിയിച്ചു. ഏകദേശം 1.5 കോടി ആളുകൾ ഇതിനോടകം ഇറാം സയന്റിഫിക്കിന്റെ ഇലക്ട്രോണിക് ടോയിലറ്റുകൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഉപയോഗിച്ച് അഭിപ്രായം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത്.