കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി എന്ന സിനിമ ഡയലോഗ് കേൾക്കാത്തവരുണ്ടാവില്ല, എന്നാൽ ഊട്ടിയിൽ തന്നെ നല്ല ചിക്കൻ ചട്ടി കറിയുണ്ടെന്ന് എത്ര പേർക്ക് അറിയാം. ഊട്ടിയിലെ പ്രശസ്തമായ തലശ്ശേരി റസ്റ്റോറന്റിലാണ് ചിക്കൻ ചട്ടി കറിയെന്ന വിഭവം ലഭിക്കുന്നത്. ഊട്ടിയിലെത്തുന്ന സഞ്ചാരികൾക്ക് മലയാളത്തനിമയുള്ള രുചി പകരുന്നതാണ് ഈ വിഭവം.
ഷെബീർ ചേരംപാടിയാണ് തലശ്ശേരി റസ്റ്റോറന്റിലെ പ്രശസ്തമായ ചിക്കൻ ചട്ടിക്കറി തയ്യാർ ചെയ്യുന്നത്. ഊട്ടിയിലെ കുളിരിൽ മനം നിറയെ കഴിക്കാൻ ഈ ചട്ടിക്കറി കഴിഞ്ഞേ വേറെന്തും ലഭിക്കൂ എന്ന് ഒരിക്കലെങ്കിലും ഈ വിഭവം കഴിച്ചവർ നെഞ്ചിൽ കൈ വച്ചു പറയും.