
നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് ചന്ദ്രാ ലക്ഷ്മൺ. കുറച്ചുകാലമായി അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇന്നും നടിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. എത്ര ആരാധകർ ഉണ്ടെന്ന് പറഞ്ഞാലും ഗോസിപ്പുകൾക്ക് ഇരയാകാത്ത താരങ്ങൾ ഉണ്ടാകില്ലെന്ന് തന്നെ പറയാം. അത്തരത്തിലുള്ള ചില കിംവദന്തികൾ ചന്ദ്രയെക്കുറിച്ചും വന്നിരുന്നു.
ചന്ദ്രാ ലക്ഷ്മൺ അമേരിക്കയിൽ ഭർത്താവിന്റെ പീഡനം അനുഭവിച്ച് ജീവിക്കുകയാണ് എന്നായിരുന്നു താരത്തെക്കുറിച്ചുള്ള ഗോസിപ്പുകളിലൊരെണ്ണം. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്തരം കിംവദന്തികളെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് നടി.
'ചന്ദ്രാ ലക്ഷ്മൺ അമേരിക്കയിൽ ഭർത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നുവെന്നൊക്കെ എഴുതി. ഞാൻ ഇതുവരെ അമേരിക്കയിൽ പോയിട്ടില്ല. എനിക്ക് ഭർത്താവുമില്ല എന്നത് മറ്റൊരു തമാശ. പലപ്പോഴായി ഒന്നുരണ്ട് റിലേഷൻ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വർക്കൗട്ട് ആയില്ല. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ആളുകൾ പറയുംപോലെയല്ല ജീവിക്കേണ്ടത്'- ചന്ദ്രാ ലക്ഷ്മൺ പറഞ്ഞു. മികച്ച ഒരു കഥാപാത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരണമെന്ന ആഗ്രഹത്തിലാണ് താരമിപ്പോൾ.