എത്ര കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ലെന്നാണോ നിങ്ങളുടെ പരാതി. അതിന് കിട്ടുന്നതെല്ലം വാരി കഴിക്കുകയല്ല വേണ്ടത്, ആഹാരം അറിഞ്ഞു വേണം കഴിക്കാൻ. ഇതാ ചില സൂത്രങ്ങൾ..ഓരോ ദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പം വീതം വർദ്ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വർദ്ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക. അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ധാന്യങ്ങൾ എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മത്സ്യം, മാംസം, പയറുവർഗങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒാരോ ദിവസവും കഴിക്കുന്ന ചോറിന്റെ അളവിൽ ചെറിയ വർദ്ധനവ് വരുത്തുക.
പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതും വണ്ണം കൂട്ടും. ധാരാളം പഴവർഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നതും ശരീരപുഷ്ടിക്ക് നല്ലതാണ്. തൈരും ഉപ്പേരിയും ചേർന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം. വെള്ളം മാത്രം കുടിക്കാതെ, കാലറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. പഴച്ചാറുകൾ, പാൽ എന്നിവ ഉദാഹരണം. ആഹാരത്തിന് കൃത്യസമയം പാലിക്കണം. തൈറോയ്ഡ്, ഡയബറ്റിക്ക് മുതലായവ മൂലവും ശരീരം മെലിഞ്ഞ് പോകുന്നവരുമുണ്ട്. അതിനാൽ രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുന്നത് നന്നായിരിക്കും. ഉലുവ ഒരു പിടിയെടുത്ത് ദിവസവും രാത്രി ശുദ്ധവെള്ളത്തില്‍ ഇട്ട് വയ്ക്കുക. പിറ്റേദിവസം അത് എടുത്ത് ഞെരിടിപ്പിഴിഞ്ഞ് ആ വെള്ളം കുടിക്കുക. ഇങ്ങനെ ഒരു മാസക്കാലം കൂടിക്കുന്നത് വണ്ണം വയ്ക്കാൻ സഹായിക്കും.