മുട്ട പുഴുങ്ങിയതും ഓംലെറ്റുമൊക്കെ ഇഷ്ടപ്പെടുന്ന നിരവധിയാളുകൾ ഉണ്ട്. ഓംലെറ്റിന്റെ ടേസ്റ്റ് കൂട്ടാൻ വേണ്ടി പല പരീക്ഷണങ്ങൾക്കം മുതിരുന്നവരാണ് നമ്മൾ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുട്ട വിഭവങ്ങളുടെ രുചി കൂട്ടുകയും പാചകം ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യാം.
ഓംലെറ്റ് ഉണ്ടാക്കുമ്പോൾ അൽപം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേർത്താൽ നല്ല മയമുണ്ടായിരിക്കും. ഓലെറ്റ് ഉണ്ടാക്കുമ്പോഴുള്ള ഒരു പ്രധാന ബുദ്ധിമുട്ട് പാനിൽ ഒട്ടിപ്പിടിക്കുന്നതാണ്. എന്നാൽ അങ്ങനെ സംഭവിക്കാതിരിക്കാൻ പാനിൽ അല്പം വിനാഗിരി പുരട്ടുന്നത് നല്ലതാണ്.
പുഴുങ്ങിയ മുട്ട കഴിക്കാൻ ഇഷ്ടമുള്ള നിരവധിയാളുകൾ ഉണ്ട്. എന്നാൽ ചില സമയങ്ങളിൽ മുട്ട പുഴുങ്ങുന്ന സമയത്ത് പൊട്ടിപ്പോകാറുണ്ട്. ഈ പ്രശ്നം തീർക്കാൻ വെള്ളത്തിൽ അല്പം ഉപ്പോ വിനാഗിരിയോ ചേർക്കുക. ഇങ്ങനെ ചെയ്താൽ എത്ര സമയം വേണമെങ്കിലും മുട്ട പൊട്ടാതിരിക്കും.