വർക്കല: സാംസ്‌കാരിക സംഘടനയായ കിസാക്കിന്റെ (കേരളീയം ) ആഭിമുഖ്യത്തിൽ വർക്കല മുനിസിപ്പൽ പാർക്കിൽ നടൻ ജയൻ അനുസ്‌മരണം സംഘടിപ്പിച്ചു. കിസാക്ക് പ്രസിഡന്റ് ഷാജി ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഡബിംഗ് ആർട്ടിസ്റ്റ് പ്രൊഫ. അലിയാർ ജയൻ അനുസ്‌മരണ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷോണി. ജി. ചിറവിള, സെക്രട്ടറി അജയ് വർക്കല, ബാബുജി, ശ്രീനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു.