ss

തിരുവനന്തപുരം: വിഴിഞ്ഞം ലയൺസ് ക്ലബും ജന മൈത്രി പൊലീസും കോട്ടുകാൽ ഗവൺമെന്റ് ഹൈസ്‌കൂളിലെ 1990 എസ്.എസ്.എൽ.സി ബാച്ചും സംയുക്തമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെയും ചപ്പാത്ത് സക്സസ് ട്യൂഷൻ സെന്ററിന്റെയും സഹകരണത്തോടെ സൗജന്യ കാൻസർ പരിശോധനയും കരൾരോഗ നിർണയവും ഡയബറ്റിക്, നേത്ര പരിശോധന ക്യാമ്പും നടത്തി. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് അരുൺ അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ ഡിസ്ട്രികട് ക്യാബിനറ്റ് സെക്രട്ടറി വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വിഴിഞ്ഞം സബ്ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ, ഡോ. ജെസ്ന, സുരേഷ് കുമാർ, പ്രിയ എന്നിവർ സംസാരിച്ചു. അജിത് സ്വാഗതവും ഡോ. സജു നന്ദിയും പറഞ്ഞു.