ഷില്ലോംഗ്: ഷില്ലോംഗിലെ ക്വാലപ്പെട്ടിയിൽ 117 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയിലുണ്ടായ അഗ്നിബാധയിൽപ്പെട്ട് വൃദ്ധ ദമ്പതികൾ മരിച്ചു.
പള്ളി പൂർണമായും കത്തി നശിച്ചു. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ചർച്ച് ഒഫ് ഗോഡ് പള്ളിയിലാണ് അഗ്നിബാധയുണ്ടായത്. പള്ളിക്ക് സമീപമുള്ള വീട്ടിലെ താമസക്കാരായ ദമ്പതികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വളർത്തുനായയും അഗ്നിബാധയിൽ ചത്തെന്നും പൊലീസ് വ്യക്തമാക്കി. 1902ൽ നിർമ്മിച്ച ഈ പള്ളി ഏറെ പ്രസിദ്ധമാണ്.