തിരുവനന്തപുരം: വേളിക്ക് സമീപം ട്രെയിൻ ഇടിച്ച് പത്തുപോത്തുകൾ ചത്തു. പാളത്തിലേയ്ക്ക് ഓടിക്കയറിയ പോത്തുകളെ തിരുവനന്തപുരം –കണ്ണൂർ ജനശതാബ്ദി എക്സ്പ്രസാണ് ഇടിച്ചിട്ടത്. മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ജനശതാബ്ദി എക്സ്പ്രസ് അര മണിക്കൂർ പിടിച്ചിട്ടു. പിന്നാലെയെത്തിയ ചെന്നൈ മെയിൽ, കോട്ടയം പാസഞ്ചർ ട്രെയിനുകൾ മുക്കാൽ മണിക്കൂറോളം പിടിച്ചിട്ടു. അപകടത്തെ തുടർന്നുണ്ടായ ട്രെയിനിന്റെ തകരാർ പരിഹരിച്ച് യാത്ര തുടർന്നു.