കൊച്ചി: വൃശ്ചികം ഒന്നുമുതൽ അയ്യപ്പ ഭക്തരുടെ മണ്ഡലകാലത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരം ശബരിമല നട ഭക്തർക്കായി തുറന്നു. മനസും ശരീരവും അയ്യപ്പനിലർപ്പിച്ച് വ്രതാനുഷ്ഠാനങ്ങളിലേക്ക് ഭക്തർ നിങ്ങുകയാണ്. മണ്ഡലകാലത്തിന് തുടക്കമായതോടെ ശരണം വിളികളുമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിൽ ഭക്തിനിർഭരമായി ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം അയ്യപ്പന് ശരണം വിളിക്കുന്നത്.
ഭസ്മക്കുറി അണിഞ്ഞ് നേര്യതും പുതച്ച് ഭക്തിനിർരഭരമായി നില്‍ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി. നിരവധി ആരാധകരാണ് അയ്യപ്പന് ശരണം വിളികകളുമായി കമന്റ് ബോക്സിൽ എത്തിയത്. താരത്തിന് ആശംസറിയാക്കാനും ആരാധകർ മറന്നില്ല. മോഹൻലീലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് അവസാനം തിയേറ്ററിലെത്തിയ ചിത്രം. നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുന്നുങ്ങുന്നത്. പ്രിയദർശൻ മോഹൻലാൽ ടീമിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്.