ശ്രീനഗർ: ജമ്മു കാശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരുജവാന് വീരമൃത്യു. രണ്ടു പേർ്ക് പരിക്കേറ്റു. പല്ലൻവാല സെക്ടറിൽ ഇന്നാണ് സ്ഫോടനമുണ്ടായത്.
സൈനികരുമായി പോവുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജവാൻമാരെ ഉടൻതന്നെ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു.
അതിനിടെ, രജൗറിയിൽ ജനവാസ കേന്ദ്രത്തിനു നേർക്ക് പ്രകോപനമില്ലാതെ പാക് സൈന്യം ആക്രമണം നടത്തിയതായും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായും സൈനിക വക്താവ് വ്യക്തമാക്കി.