baby-monitor

കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ബേബി മോണിറ്റർ വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. എന്നാൽ ബേബി മോണിറ്ററിനെതിരെ പരാതിയുമായി ഒരാൾ രംഗത്തെത്തിയിരിക്കുകയാണ്. അർദ്ധ രാത്രിയൽ ബേബി മോണിറ്ററിൽ തിളങ്ങുന്ന കുഞ്ഞിന്റെ രൂപം കാണുന്നുവെന്നാണ് അയാൾ പറയുന്നത്. തുടർന്ന് ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. സംഭവം വാർത്തയായതോടെ ഇതിന്റെ കാരണം വെളിപ്പെടുത്തി ചിലർ രംഗത്തെത്തി.

ബേബി മോണിറ്ററിന് സംഭവിച്ച് സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നും അവർ പറയുന്നു. എന്നാൽ ഹൊറൽ സിനിമകളിൽ കാണുന്ന പോലുളള ഒരു രൂപമാണ് ബേബി മോണിറ്ററിൽ ദൃശ്യമായതെന്നും അവർ പറയുന്നു.എന്നാൽ പെട്ടെന്ന് തന്നെ ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് ഇതിന് ലൈക്കടിച്ച് രംഗത്തെിയത്.

baby-monitor