srilanka-

ഗോതാബയയും സഹോദരൻ മഹിന്ദ രാജപക്‌സെയും ചൈനയോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. ഇന്ത്യയ്‌ക്ക് അനുഭാവമുള്ള പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ കടുത്ത എതിരാളികളുമാണ്. അതുകൊണ്ടു ഗോതാബയയുടെ വിജയം ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. മഹിന്ദ രാജപക്‌സെയുടെ പത്ത് വർഷത്തെ (2005 - 2015) ഭരണകാലത്ത് ചൈന ശ്രീലങ്കയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഗോതാബയയുടെ വിജയത്തോടെ ചൈനാബന്ധം കൂടുതൽ ദൃഢമാകും.


'ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കും. ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തണം'

-നന്ദസേന ഗോതാബയ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സന്ദേശത്തിൽ ഗോതാബയയെ അഭിനന്ദിച്ചു.