mohanlal

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഒരിക്കലും ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ക്ലാസ് മാസ് ചിത്രങ്ങളായEലും കോമഡിയായാലും ഈ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റുകൾ നിരവധിയാണ്. എന്നാൽ ഒരു സംവിധായകനും നടനും എന്നതിലപ്പുറം ഒരു വലിയ സൗഹൃദം ഇവർ തമ്മിലുണ്ടായിരുന്നു. ഇപ്പോൾ പ്രിയദർശനുമൊരുമിച്ചുള്ള ചിത്രമാണ് മലയാളത്തിന്റെ സൂപ്പർ താരം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതിനോടകം തന്നെ മുപ്പതിനായിരത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്. സിനിമാ സ്വപ്നങ്ങൾ കണ്ടത്. പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തിൽ നിന്നാണ്... ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ...ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ. ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോൾ ചേർന്നു നിന്ന സൗഹൃദം. ചിത്രം പങ്കുവച്ച് മോഹനലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലും പ്രിയദർശൻ ടീമിന്റെ ഒന്നിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിമാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്.