മസ്കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് 332 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്. ഒമാന്റെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള 332 പേർക്കാണ് മോചനത്തിന് അവസരമൊരുങ്ങുന്നത്. മോചിപ്പിക്കുന്നതിൽ 142പേർ പ്രവാസികളാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
നേരത്തെ ദേശീയ ദിനം പ്രമാണിച്ച് ഒമാനിൽ അവധി പ്രഖ്യാപിച്ചിരുന്നു. പൊതു സ്ഥാപനങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കുംകും അടക്കമാണ് അവധി പ്രഖ്യാപിച്ചത്. നവംബർ 27നും28നുമാണ് അവധി പ്രഖ്യാപിച്ചത്. നവംബർ 30വരെയാണ് ദേശീയ ദിനാഘോഷങ്ങൾ നടക്കുക