കൊളംബോ:ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ് നന്ദസേന ഗോതാബയ രാജപക്സെ രണ്ട് പതിറ്റാണ്ട് നീണ്ട പട്ടാള ജീവിതത്തിന് ശേഷം രാഷ്‌ട്രീയത്തിൽ വിജയിച്ച നേതാവാണ്. അദ്ദേഹത്തിന്റെ ജീവിത രേഖ:
ജനനം 1949 ജൂൺ 20ന്
കൊളംബോയിലെ ആനന്ദ കോളേജിൽ ബിരുദ പഠനം
1971ൽ സിലോൺ ആർമിയിൽ ചേർന്നു
ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അടിച്ചമർത്താനുള്ള സൈനിക ഓപ്പറേഷനുകളിൽ സജീവം
1987 - 89ലെ ജനതാ വിമുക്തി പെരമുനയുടെ ഭീകരതയ്‌ക്കെതിരെ സൈനിക ഓപ്പറേഷനുകൾ
ധീരതയ്‌ക്ക് മൂന്ന് പ്രസിഡന്റ്മാരിൽ നിന്ന് അവാർഡുകൾ
ലഫ്റ്റനന്റ് കേണൽ റാങ്കിൽ വരെ എത്തി
20 വർഷത്തെ സൈനിക സേവനത്തിന് ശേഷം 1992ൽ സ്വയം വിരമിച്ചു
അമേരിക്കയിലേക്ക് കുടിയേറി ഐ. ടി മേഖലയിൽ ചുവടുറപ്പിച്ചു
2005ൽ സഹോദരൻ മഹിന്ദ രാജപക്‌സെയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സഹായിക്കാൻ തിരിച്ചെത്തി
സഹോദരന്റെ മന്ത്രിസഭയിൽ പ്രതിരോധ സെക്രട്ടറിയായി
തമിഴ് പുലികളെ ക്രൂരമായി അടിച്ചമർത്തി
പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചു
2006ൽ തമിഴ് പുലിയുടെ ചാവേർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു
യുദ്ധാനന്തര ശ്രീലങ്കയിൽ നിരവധി നഗര വികസന പദ്ധതികൾ നടപ്പാക്കി
2015ലെ തിരഞ്ഞെടുപ്പിൽ ൽ മഹിന്ദ രാജപക്സെയുടെ പരാജയത്തെ തുടർന്ന് സ്ഥാനം ഒഴിഞ്ഞു.
2019ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു
ഭാര്യ: അയോമ രാജപക്‌സെ, പുത്രൻ: മനോജ് രാജപക്‌സെ