sponge-

അടുക്കളയിൽ സ്പോഞ്ച് ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കുന്നത് പതിവാണ്. എന്നാൽ സ്പോഞ്ച് ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഇതിന് പിന്നിൽ ഒരുവലിയ അപകടം പതിയിരിക്കുന്നു എന്ന കാര്യം പലരും മറക്കുന്നു. ഇകോളിയും സാൽമൊണല്ലയുമടക്കമുള്ള ബാക്റ്റീരിയകളുടെ പ്രധാന ആവാസസ്ഥലമാണ് ഭക്ഷണാവശിഷ്ടങ്ങളും കരിയുമൊക്കെ പുരണ്ട് എപ്പോഴും സോപ്പുപാത്രത്തിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്ന സ്പോഞ്ചുകൾ.

പാത്രങ്ങളും മറ്റും അവ ഉപയോഗിച്ച് കഴുകുമ്പോൾ പാത്രങ്ങള്‍ കൂടുതല്‍ വൃത്തികേടാകുകയാണ് ചെയ്യുന്നത്. രോഗകാരികളായ സൂക്ഷ്മജീവികളെ പാത്രങ്ങളിലേക്ക് കൂടി പരത്തുകയാണ് ഈ കഴുകലിലൂടെ.

ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഉപയോഗത്തിന് മുമ്പും ശേഷവും ഇത്തരം സ്പോഞ്ചുകൾ ബ്ലീച്ചും വെള്ളവുമുപയോഗിച്ച് കഴുകണം. ഉപയോഗം കഴിഞ്ഞാൽ കഴുകി ഉണക്കി സൂക്ഷിക്കുകയും വേണം. അപ്പോൾ അണുക്കൾ നശിച്ചുപോകും.

പാത്രവും മറ്റും കഴുകിയ ശേഷം ഡിഷ് വാഷ് ഇട്ടുവെച്ച പാത്രത്തിൽ തന്നെ നനഞ്ഞുകുതിർന്ന അവസ്ഥയിൽ സ്പോഞ്ചുകൾ സൂക്ഷിക്കുന്ന പതിവ് അവസാനിപ്പിക്കണം. പാത്രം കഴുകുന്ന സോപ്പും ഉണക്കി സൂക്ഷിക്കുകയും വേണം.