ലക്നൗ : ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇൻഡീസിനെ അവസാന ട്വന്റി-20യിൽ 29 റൺസിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരപരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 156/8 എന്ന സ്കോർ ഉയർത്തിയപ്പോൾ വിൻഡീസ് 127/7ൽ ഒതുങ്ങി. ആദ്യമായാണ് അഫ്ഗാനിസ്ഥാൻ വിൻഡീസിനെ പരമ്പരയിൽ തോൽപ്പിക്കുന്നത്.